കേരള വിഷന്‍ കേബിള്‍ ഓപ്പറേറ്ററായ എം ജി ബിജു (52) നിര്യാതനായി

നെടുപുഴയില്‍ കേരള വിഷന്‍ കേബിള്‍ ഓപ്പറേറ്ററായ എം ജി ബിജു (52) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തൃശ്ശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നുച്ചയോടെയാണ് അന്ത്യം. ആലപ്പാട് മേച്ചേരിപ്പടി ജോര്‍ജിന്റേയും ഫിലോമിനയുടെയും മകനായ ബിജു അവിവാഹിതനാണ്. കേരള വിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഫിനാന്‍സ്), സി.ഒ.എ ജില്ലാ കമ്മിറ്റി അംഗം, സി.ഒ. എ ചേര്‍പ്പ് മേഖലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമുഖ ഹാം റേഡിയോ ഓപ്പറേറ്റര്‍ ആയ ബിജു, 2018ലെ പ്രളയം ഉള്‍പ്പെടെ നിരവധി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ബുധനാഴ്ച പൊറുത്തൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കും.

 

ADVERTISEMENT