25.8 C
Kunnamkulam
Wednesday, September 16, 2026
Home CCTV Desk മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ അന്തരിച്ചു

91

മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഫ് മുൻ കൺവീനറുമായിരുന്ന പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യ സഹജജമായ അസുഖങ്ങളെത്തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം 4.30ന് ആയിരുന്നു അന്ത്യം. 2004 മുതല്‍ 2018 വരെ തുടര്‍ച്ചയായി പതിനാല് വര്‍ഷം യു.ഡി.എഫ് കണ്‍വീനര്‍, കെപിസിസിയുടെ മുന്‍ പ്രസിഡന്റ്, എട്ടാം കേരള നിയമസഭയിലെ സ്പീക്കര്‍, രണ്ടാം എ.കെ.ആന്റണി മന്ത്രിസഭയിലെ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!