കാട്ടകാമ്പാല്‍ പടിഞ്ഞാറ്റുമുറി ചെറുവത്തൂര്‍ വീട്ടില്‍ ഉണ്ണി (75) നിര്യാതനായി

കാട്ടകാമ്പാല്‍ പടിഞ്ഞാറ്റുമുറി ചെറുവത്തൂര്‍ വീട്ടില്‍ ഉണ്ണി (75) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കാട്ടകാമ്പാല്‍ കാര്‍മ്മേല്‍ മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍. ശാന്ത ഭാര്യയും സൂരജ് മകനുമാണ്.
കഴിഞ്ഞ ദിവസം ഉച്ചക്ക് പഴഞ്ഞി ചിറക്കലില്‍ വെച്ച് പെട്ടെന്ന് തലകറങ്ങി വീണതിനെ തുടര്‍ന്ന് കുന്നംകുളം മലങ്കര ആശുപത്രിയിലും, പിന്നീട് അമല ആശുപത്രിയിലും വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ച്ച ഉച്ചക്ക് രണ്ടു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ് മരണകാരണമായത്. കുന്നംകുളം ലയണ്‍സ് ക്ലബ്ബ് മുന്‍ പ്രസിഡണ്ട്,
ലയണ്‍സ് ഇന്റര്‍നാഷ്ണല്‍ ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി, ചൊവ്വന്നൂര്‍ മാര്‍ത്തോമാ സ്‌കൂള്‍ മാനേജര്‍, ചൈതന്യ ബാലസഹായ സമിതി പ്രസിഡണ്ട്, കുന്നംകുളം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെക്രട്ടറി, അമല ഫെലോഷിപ്പ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ADVERTISEMENT