വേലൂര്‍ ഫൊറോന ഇടവക കേന്ദ്ര സമിതി പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ഫൊറോന വികാരി ഫാദര്‍ റാഫേല്‍ താണിശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്‍വീനര്‍ സജി പനയ്ക്കല്‍, അസിസ്റ്റന്റ് വികാരി ഫാ. ജിജി മാളിയേക്കല്‍, കൈക്കാരന്മാരായ സാബു കുറ്റിക്കാട്ട്, ബാബു താണിക്കല്‍, ജോണ്‍സണ്‍ വാഴപ്പള്ളി, ജോസഫ് പുലിക്കോട്ടില്‍, ഷീന സാബു, പി.പി.യേശുദാസ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജനറല്‍ കണ്‍വീനര്‍ – പി.പി.യേശുദാസ്, സെക്രട്ടറി – ലീന ആന്റണി, ട്രഷറര്‍ – ഫ്രാന്‍സിസ് പി.എ. തുടങ്ങിയവരെ തിരഞ്ഞെടുത്തു.