മറ്റം യുവധാര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ ദിവസങ്ങളിലായി നടത്തി വന്ന ഓണാഘോഷങ്ങള്‍ക്ക് സമാപനമായി. മറ്റം മാര്‍ക്കറ്റ് റോഡിലുള്ള യുവധാര ജംഗ്ഷനില്‍ വെച്ചായിരുന്നു ഓണത്തിനോടനു ബന്ധിച്ചുള്ള വിവിധ മത്സരങ്ങള്‍ നടന്നത്. വടം വലി, സുന്ദരിക്ക് പൊട്ടു തൊടല്‍, ഫുട്‌ബോള്‍ ഷൂട്ട്ഔട്ട്, സ്പൂണ്‍ റേസ് തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. യുവധാര അംഗങ്ങളും കുടുംബാംഗങ്ങളും നാട്ടുകാരും മത്സരങ്ങളില്‍ പങ്കാളികളായി. പ്രസിഡണ്ട് സി.വി. അരുണ്‍ അധ്യക്ഷനായി. കണ്‍വീനര്‍ സി.ഒ.ലൂയിസ്, ജോയിന്റ് കണ്‍വീനര്‍ ജെയ്‌സണ്‍ ജോര്‍ജ്, പി വി ലിസ്റ്റന്‍, എം ടി ഷാജു, ടി എ പ്രിന്‍സന്‍, സി ജെ തോമസ്, ജോഷി അല്‍ഫോന്‍സ്, ഫെബിന്‍ വര്‍ഗീസ്
എന്നിവര്‍ സംസാരിച്ചു. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ADVERTISEMENT