ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മനോഹരമായ ഉത്സവം നവോന്മേഷവും ആരോഗ്യവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും പ്രധാനമന്ത്രി ആശംസയില്‍ അറിയിച്ചു. ഐക്യത്തിന്റെയും പ്രത്യാശയുടെയും സാംസ്‌കാരിക അഭിമാനത്തിന്റെയും പ്രതീകമാണ് ഓണം. ഓണാഘോഷം ഐക്യവും പ്രകൃതിയുമായുള്ള ബന്ധവും ശക്തിപ്പെടുത്തട്ടെ എന്നും പ്രധാനമന്ത്രി ഓണാശംസയില്‍ അറിയിച്ചു. മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. പൂക്കൊട്ടകളും വട്ടികളുമായി പൂക്കളിറുക്കുന്നതിന്റെയും സാമ്പാറും പായസവുമടക്കവുമുള്ള സദ്യ ഒരുക്കുന്നതിന്റെയും തിരക്കിലാണ് മലയാളികള്‍. ഓണം മലയാളികള്‍ക്ക് വെറുമൊരു ആഘോഷം മാത്രമല്ല, ആവേശം കൂടിയാണ്. മുറ്റത്ത് പൂക്കളമിട്ട്, ഊഞ്ഞാല് കെട്ടി, സദ്യയൊക്കെ കഴിച്ച് സമാധാനത്തോടെയും സന്തോഷത്തോടെയുമാണ് ഈ ദിവസം കടന്ന് പോവുക. ഓണം ഒരു വിശേഷ ദിവസത്തിന്റെ കഥ മാത്രമല്ല. ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെ ദിനവും, ഇനി വരുന്ന വര്‍ഷത്തേക്കുള്ള ഓര്‍മകള്‍ സ്വരുക്കൂട്ടാനുള്ള പ്രതീക്ഷയുടെ ദിനം കൂടിയാണ്. ക്ലബുകളിലും നാട്ടിലെ കൂട്ടങ്ങളിലുമായി നടക്കുന്ന ഓണാഘോ പരിപാടികളും കുടുംബങ്ങളുടെ ഒത്തുകൂടലുമെല്ലാം നടക്കുന്ന ദിവസം കൂടിയാണ് ഇന്ന്.