യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍, നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍

കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്‌കൂള്‍ പരിസരത്ത് യുവാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. തൊട്ടാപ്പ് പുതുവീട്ടില്‍ അജ്മലിനെയാണ് ചാവക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിമല്‍ വി.വിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊട്ടാപ്പ് കേന്ദ്രീകരിച്ച് വളര്‍ന്നു ലഹരി സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനിടെയാണ് കയ്യിലിരുന്ന കത്രിക ഉപയോഗിച്ച് കൂട്ടുകാരനായ മതിലകത്ത് നിസാമുദ്ദീനെ പ്രതി അജ്മല്‍ ശരീരത്തില്‍ പല ഭാഗങ്ങളിലായി കുത്തിയത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ റിപോര്‍ട്ടായ, കൊലപാതകം, കവര്‍ച്ച, മോഷണം, കഞ്ചാവ് വില്‍പനക്കായി സൂക്ഷിച്ചത് ഉള്‍പ്പെടെ 15 ഓളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അജ്മല്‍.

 

ADVERTISEMENT