സുഹൃത്തിനെ ഇരുമ്പുകമ്പി കൊണ്ട് തലയ്ക്ക് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

സുഹൃത്തിനെ ഇരുമ്പുകമ്പി കൊണ്ട് തലയ്ക്ക് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തെന്മല ആനന്ദ ഭവനില്‍ അര്‍ജ്ജുനനെ ആണ് ഇന്‍സ്‌പെക്ടര്‍ ജി. അജയകുമാര്‍ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ കൊറ്റോളി കുറ്റിയില്‍ വീട്ടില്‍ ഷെല്ലിയെയാണ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. തലക്ക് ഗുരുതര പരിക്കു പറ്റിയ ഷെല്ലി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയിലാണ്.

ADVERTISEMENT