വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ബൂട്ട് ക്യാമ്പ് സംഘടിപ്പിച്ചു

എസ്എന്‍ഡിപി യോഗം കുന്നംകുളം യൂണിയന്റെ ആഭിമുഖ്യത്തില്‍ ‘ സ്റ്റുഡന്റ് ഡൈനാമേഷന്‍ വാട്ട്‌സ് നെക്‌സ്റ്റ് ‘ എന്ന പേരില്‍എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ബൂട്ട് ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും ആധുനിക വിദ്യാഭ്യാസ രീതി പരിചയപ്പെടുത്തതിനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുന്നംകുളം കെ ആര്‍ ഗ്രാന്‍ഡ് റസിഡന്‍സിയില്‍ സംഘടിപ്പിച്ച ക്യാമ്പ് അഡ്വ. പി.പി പ്രണവ് ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി യോഗം കുന്നംകുളം യൂണിയന്‍ പ്രസിഡന്റ് കെ എം സുകുമാരന്‍ അധ്യഷത വഹിച്ചു. സെക്രട്ടറി പി കെ മോഹനന്‍, ഗുരുവായൂര്‍ യൂണിയന്‍ പ്രസിഡന്റ് പി എസ് പ്രേമാനന്ദന്‍, പ്രോഗ്രാം കണ്‍വീനര്‍ ഇ വി ശങ്കരനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ആധുനിക വിദ്യാഭ്യാസ രംഗത്ത് നൈപുണ്യം നേടിയിട്ടുളള പ്രഗല്‍ഭ സ്റ്റാര്‍റ്റജിസ്റ്റ്, മെന്റര്‍ മൈന്‍ഡ് സെറ്റ്, ഒറേറ്റര്‍ കോച്ച് & ട്രെയിനേഴ്‌സ് ആയ പി.എ ബഷീര്‍ , എ ഡി ആന്റു, ഡോ. നഫില ഷെരീഫ, റിങ്കി എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്ത് ക്ലാസ്സ് നയിച്ചു.

ADVERTISEMENT