കനത്ത മഴയെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ റോഡിന്റെ വശത്ത് സ്ഥാപിച്ച പരസ്യ ബോര്‍ഡിലും സര്‍വ്വേ കല്ലിലും ഇടിച്ചു. കാര്‍ യാത്രികരായ മൂന്ന് പേരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കേച്ചേരി – അക്കിക്കാവ് ബൈപ്പാസ് റോഡില്‍ ചെമ്മന്തട്ട ബസ് സ്റ്റോപ്പിന് സമീപത്ത് വ്യാഴാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. അക്കിക്കാവ് ഭാഗത്ത് നിന്ന് കേച്ചേരി ഭാഗത്തേക്ക് പോയിരുന്ന ഹ്യുണ്ടായ് കാറാണ് അപകടത്തില്‍പ്പെട്ടത്. മഴയെ തുടര്‍ന്ന് റോഡില്‍ നിന്നും തെന്നി നീങ്ങിയ കാര്‍ പരസ്യ ബോര്ഡിലിടിച്ച ശേഷം സമീപത്തെ വീട്ടുമതിലിനോട് ചേര്‍ന്നുള്ള സര്‍വ്വേ കല്ലിലും ഇടിച്ചാണ് നിന്നത്.