ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

എരുമപ്പെട്ടി കുണ്ടന്നൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കുണ്ടന്നൂര്‍ സ്വദേശി കോലത്തട്ടില്‍ സുനിലിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച രാവിലെ 8.30ഓടെ കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ കുണ്ടന്നൂര്‍ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിനും പള്ളിക്കും ഇടയിലാണ് അപകടം ഉണ്ടായത്. സുനിലിനെ നാട്ടുകാരും ആക്ട്‌സ് പ്രവര്‍ത്തകരും ചേര്‍ന്ന് അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT