വടക്കേക്കാട് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്

വടക്കേക്കാട് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. സ്‌കൂട്ടര്‍ യാത്രക്കാരന്‍ എടപ്പാള്‍ സ്വദേശി ഭഗവതിപറമ്പില്‍ വീട്ടില്‍ 30 വയസുള്ള മണികണ്ഠനാണ് പരിക്ക് പറ്റിയത്. നായരങ്ങാടി – മൂന്നാംകല്ല് റോഡില്‍ വെള്ളിയാഴ്ച്ച കാലത്ത് പത്തോടെയാണ് അപകടം നടന്നത്. പരിക്കേറ്റയാളെ വൈലത്തൂര്‍ ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT