പതിയാരം സെന്റ് ജോസഫ് ദേവാലയത്തില്‍ ഊട്ടു തിരുന്നാള്‍ കൊടിയേറ്റം നടത്തി

എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടു തിരുന്നാള്‍ കൊടിയേറ്റം നടന്നു. വികാരി ഫാദര്‍ ലിയോ പുത്തൂര്‍ കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന, പിതാ പാത, നേര്‍ച്ചസദ്യ എന്നിവ ഉണ്ടായിരുന്നു. ജനറല്‍ കണ്‍വീനര്‍ ജോജു അയ്യംകുളം, കൈകാരന്മാരായ വില്‍സണ്‍ അന്തിക്കാട്, ആന്‍സണ്‍ ചിറയത്ത്, ലേവി ആളൂര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. മാര്‍ച്ച് 19 ബുധനാഴ്ചയാണ് ഊട്ടു തിരുന്നാള്‍ ആഘോഷിക്കുന്നത്.

ADVERTISEMENT