ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നിയമങ്ങള്‍ക്ക് വിരുദ്ദമായി എണ്ണയുടെ പുനരുപയോഗം നടക്കുന്നുവെന്ന പരാതിയുടെ ്ടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ ‘തെളിമ ‘എന്ന പേരില്‍ ഗുരുവായൂര്‍, ചാവക്കാട് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. വഴിയോര ഭക്ഷണശാലകള്‍, ചായക്കടകള്‍, തട്ടുകടകള്‍, പൊരിച്ച പലഹാരങ്ങള്‍ തയ്യാറാക്കുന്ന സ്ഥാപനങ്ങള്‍, പാചക എണ്ണ പുനരുപയോഗമായി ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ആറു സ്‌ക്വാഡുകള്‍ പരിശോധന നടത്തി.സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഭക്ഷണം തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന പാചക എണ്ണയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുള്ള പരിശോധനകള്‍ നടന്നു. ഗുരുതരമായ നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിച്ചു. -89-ലിറ്റര്‍ ഉപയോഗയോഗ്യമല്ലാത്ത എണ്ണ പിടിച്ചെടുത്തു. പരിശോധനകള്‍ക്ക് തൃശൂര്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ കമ്മീഷണര്‍ ഇന്ദു വി എസ് നേതൃത്വം നല്‍കി.



