ഗുരുവായൂര്‍ നഗരസഭയും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംരംഭക സഭ സംഘടിപ്പിച്ചു

ഗുരുവായൂര്‍ നഗരസഭയും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംരംഭക സഭ സംഘടിപ്പിച്ചു. നഗരസഭ വായനശാല ഹാളില്‍ നടന്ന സംരംഭക സഭ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ് അനീഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.എം. ഷെഫീര് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ അജിത അജിത്ത്, ദിവ്യ സജി, വ്യവസായ വികസന ഓഫീസര്‍ വി.സി. ബിന്നി മോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സഭയോടനുബന്ധിച്ച് ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേളയും ഉണ്ടായിരുന്നു.

ADVERTISEMENT