എം ജി ഒ സി എസ് എം നേതൃത്വത്തില്‍ മലങ്കര മെഡിക്കല്‍ മിഷന് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് 1, ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ പഴയ പള്ളി എം ജെ ഡി സ്കൂളില്‍ സംഘടിപ്പിക്കുന്നു. ജനറല്‍ മെഡിസിന്, പള്‍മണോളജി, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്, ന്യൂറോളജി, ഇ.എന്‍.ടി, ഓങ്കോളജി, ഡയറ്റീഷ്യന് എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കും.സൗജന്യ ലാബ് ടെസ്റ്റുകളും മരുന്നുകളും ലഭ്യമാകും. ഫാ ജോസഫ് ജോസ് ഉത്ഘാടനം ചെയ്യും.ഫാ ജിസ് ജോണ്സന് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഗ്രിഗോറിയന്‍ കെയര്‍ ‘ എന്ന സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് പദ്ധതി മലങ്കര മെഡിക്കല്‍ മിഷന് ഹോസ്പിറ്റല്‍ സെക്രട്ടറി കെ പി സാക്സണ്‍ ഉത്ഘാടനം ചെയ്യും.പി സി കുഞ്ഞാത്തിരി ടീച്ചര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് പാലിയേറ്റിവ് കെയര്‍ മേഖലയില്‍ നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുന്ന മോളി ബാബുവിന് നല്കി ആദരിക്കും



