കേരളോത്സവത്തിന്റെ വിപുലമായ നടത്തിപ്പിനായി കടവല്ലൂര്‍ പഞ്ചായത്തില്‍ സംഘാടകസമിതി രൂപീകരിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് പി ഐ രാജേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പഞ്ചായത്തിലെ വിവിധ ക്ലബ്ബുകളും, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കെടുത്തു. വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന ദിവസം തിങ്കളാഴ്ചയായിരിക്കും. ബുധനാഴ്ച മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. കേരളോത്സവത്തില്‍ വിവിധയിടങ്ങളിലായി കലാകായിക മത്സരങ്ങള്‍ നടക്കും. ഇതിന്റെ വിപുലമായ നടത്തിപ്പിനായി പഞ്ചായത്ത് പ്രസിഡണ്ട് പി. ഐ രാജേന്ദ്രന് ചെയര്‍മാനും സെക്രട്ടറി കെ. ആര് രേഖ കണ്‍വീനറുമായി സംഘാടക സമിതി കമ്മിറ്റി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാല്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പ്രഭാത് മുല്ലപ്പിള്ളി ബിന്ദു ധര്മ്മന്, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.