ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ റാലിയോടെ സമാപിച്ചു

കുന്നംകുളം പാറയില്‍ സെന്റ് ജോര്‍ജ് പള്ളിയിലെ ഓര്‍ത്തഡോക്ള്‍സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ റാലിയോടെ സമാപിച്ചു. ഞായറാഴ്ച രാവിലെ കുര്‍ബാനക്ക് ശേഷം നടന്ന സമ്മേളനത്തില്‍ ഫാ. സജയ് ജോസ് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും ഉണ്ടായിരുന്നു. കൈക്കാരന്‍ അരുണ്‍ വിജോയ്, സെക്രട്ടറി സിന്‍ജു സജിന്‍ പി, സോജ ജിജി , ഷേര്‍ളി ബിനോയ്, മേരി രഞ്ജന്‍ എന്നിവര്‍ സംസാരിച്ചു . സഹവികാരി ഫാ.സജയ് ജോസ്, ഹെഡ്മിസ്ട്രസ് മേരി രഞ്ജന്‍, കണ്‍വീനര്‍ സോജ ജിജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT