കുന്നംകുളം സെന്റ് ലാസറസ്സ് പഴയ പള്ളിയില്‍ പാമ്പാടി തിരുമേനിയുടെ 60-ാം ഓര്‍മ്മ പെരുന്നാള്‍ ആഘോഷിച്ചു. ഞായറാഴ്ച്ച വൈകിട്ട് ആറിന് വൈശ്ശേരി മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ നിന്ന് ഘോഷയാത്ര ആരംഭിച്ച് പഴയ പള്ളിയില്‍ സമാപിച്ചു. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും ധൂപാര്‍പ്പണവും നടന്നു. തുടര്‍ന്ന് നടന്ന മാര്‍പാപ്പ അനുസ്മരണത്തില്‍ നാഗ്പ്പൂര്‍ സെമിനാരി അദ്ധ്യാപകന്‍ ജോഷി പി ജെയ്‌ക്കേബ് അനുസ്മരണ പ്രസംഗം നടത്തി. ഫാദര്‍ ഗീവര്‍ഗീസ് ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. ഫാദര്‍ സ്റ്റീഫന്‍, ഫാദര്‍ എഡ്വിന്‍, ഗീവര്‍ഗീസ് തോലത്ത,് ഫാദര്‍ ടിപി ജേക്കബ്, സെമിനാരി വിദ്യാര്‍ത്ഥി അബി എം സാമുവല്‍ എന്നിവര്‍ സംസാരിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഫാദര്‍ എഡ്വിന്‍, ജനറല്‍ കണ്‍വീനര്‍ ഷെബിന്‍ പി ചെറുവത്തൂന് നല്‍കി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നേര്‍ച്ച സദ്യയുണ്ടായിരുന്നു. തിങ്കളാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബാന നാഗ്പൂര്‍ സെമിനാരി അധ്യാപകന്‍ ജോഷി പി ജേക്കബ് അര്‍പ്പിച്ചു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വികാരി കൈസ്ഥാനി സെക്രട്ടറി കണ്‍വീനര്‍ ജോയിന്‍ മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി