വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചതായി പരാതി

വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചതായി പരാതി. കുന്നംകുളം കക്കാട് സ്വദേശി കള്ളിപ്പറമ്പില്‍ വീട്ടില്‍ കെ.എന്‍. വിനീഷ് ന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍. 46 വി 4781 ഹീറോ എച്ച്.എഫ് ഡീലക്‌സ് ബൈക്കാണ് മോഷണം പോയത്. ബുധനാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ആരോ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നുവെന്ന് വിനീഷ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഏകദേശം 80,000 രൂപ വിലമതിക്കുന്നതാണ് നഷ്ടപ്പെട്ട ബൈക്ക്. വിനീഷിന്റെ പരാതിയില്‍ കുന്നംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ADVERTISEMENT