ബാലികയെ പ്രണയിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന രക്ഷിതാക്കളുടെ പരാതിയില്‍ യുവാവിനെ പോക്സോ ചുമത്തി വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മന്ദലാംകുന്ന് കിണര്‍ മേച്ചോട് രമേഷ് (32)നെയാണ് വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ ഇടുക്കിയിലേക്ക് ഒളിവില്‍ പോയിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാവിലെ സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.