അഞ്ചു വര്‍ഷത്തെ ചിട്ടയായ പഠനം. എം.എസ്.സി. മറെയ്ന്‍ ബയോളജിയില്‍ യൂണിവേഴ്‌സിറ്റി ഒന്നാം റാങ്ക് നേടി പി.എം.അഭിരാമി. സ്ഥിരമായ കഠിനാധ്വാനം, ചിട്ടയായ പഠനരീതി, കുടുംബത്തിന്റെയും അധ്യാപകരുടെയും അചഞ്ചലമായ പ്രോത്സാഹനം ഇവയാണ് ഇന്റര്‍ഗ്രേറ്റഡ് എം.എസ്.സി. മറെയ്ന്‍ ബയോളജി വിഭാഗത്തില്‍ യൂണിവേര്‍സിറ്റി ഫസ്റ്റ് റാങ്ക് നേടാന്‍ കാരണമെന്ന് അഭിരാമി പറയുന്നു.
തമിഴ്‌നാട് കാരൈക്കുടി അളകപ്പ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അഭിരാമി റാങ്ക് നേടിയത്. പി.ജി. കോഴ്‌സ് മറെയ്ന്‍ ബയോളജിയായിരുന്നു, പ്ലസ്ടുവിന് ശേഷമുള്ള അഞ്ചുവര്‍ഷത്തെ പഠനമാണ് കുന്നംകുളം കക്കാട് സ്വദേശിനി അഭിരാമിക്ക് റാങ്ക് നേടികൊടുത്തത്. ചെറുപ്പംതൊട്ടേ കടലിനെ കുറിച്ച് കൂടുതല്‍ അറിയാനുള്ള കൗതുകം അഭിരാമിയില്‍ ഉണ്ടായിരുന്നു. അതേ കൗതുകവും ആകാംഷയുമാണ് റാങ്കിലേക്ക് നയിച്ചത്.
Home Bureaus Kunnamkulam എം.എസ്.സി. മറെയ്ന്‍ ബയോളജിയില്‍ യൂണിവേഴ്‌സിറ്റി ഒന്നാം റാങ്ക് നേടി പി.എം.അഭിരാമി