പെരുമ്പടപ്പ് ചെറവല്ലൂര്‍ തെക്കേക്കെട്ട് പാടശേഖരത്തിന്റെ തകര്‍ന്ന ബണ്ട് ഉടന്‍ പുനര്‍ നിര്‍മിക്കാനും കൃഷി ഇറക്കാനുള്ള സൗകര്യം ഒരുക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പി.നന്ദകുമാര്‍ എംഎല്‍എ. കര്‍ഷകര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കുന്നതിനു കൃഷി വകുപ്പുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും തകര്‍ന്ന ബണ്ട് സന്ദര്‍ശിച്ച ശേഷം എംഎല്‍എ പറഞ്ഞു. ബണ്ടില്‍ അപകട സാധ്യതകള്‍ ഉള്ള പ്രദേശങ്ങളില്‍ തെങ്ങിന്‍കുറ്റിയടിച്ചു ബലപ്പെടുത്തണമെന്നും കാടുമൂടിയ നൂറടിത്തോട്ടിലെ വെള്ളമൊഴുക്ക് തടസ്സപ്പെടുന്നതിനു പരിഹാരമുണ്ടാക്കമെന്നും വിവിധ പാടശേഖര സമിതി ഭാരവാഹികള്‍ എംഎല്‍എയുടെ ശ്രദ്ധയില്‍പെടുത്തി. വെള്ളിയാഴ്ച വൈകീട്ടാണ് ബണ്ട് തകര്‍ന്ന് കൃഷി നശിച്ചത്. പരൂര്‍, അധികേരി കെട്ട്, പുറം കോള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യമായ വിത്ത് മുളച്ച ഞാറുകളും നശിച്ചിട്ടുണ്ട്.
Home Bureaus Punnayurkulam പെരുമ്പടപ്പ് ചെറവല്ലൂര്‍ തെക്കേക്കെട്ട് പാടശേഖരത്തിന്റെ തകര്‍ന്ന ബണ്ട് ഉടന്‍ പുനര്‍ നിര്‍മിക്കാനും കൃഷി ഇറക്കാനുള്ള സൗകര്യം...