പി.പി. മാത്യു സംഗീത സായാഹ്നം ഞായറാഴ്ച കുന്നംകുളം ടൗണ്‍ഹാളില്‍

ക്രൈസ്തഗാനശാഖയ്ക്ക് മറക്കാനാകാത്ത ഒട്ടനവധി ഗാനങ്ങള്‍ സമ്മാനിച്ച പാസ്റ്റര്‍ പി.പി. മാത്യുവിന്റെ ഓര്‍മ്മയില്‍ സംഗീത സായാഹ്നം ഗുഡ്‌ന്യൂസ് ഫെസ്റ്റിവല്‍-2025 ഞായറാഴ്ച കുന്നംകുളത്ത് നടക്കും. വൈകീട്ട് 6 മണിക്ക് നടക്കുന്ന സംഗീത സായാഹ്നം ഐ.പി.സി. കുന്നംകുളം സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ സാം വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍. സജിമോന്‍ ഫിലിപ്പ് വാളകം മുഖ്യസദ്ദേശം നല്‍കും. പാസ്റ്റര്‍.ഇ.ജി ജോസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഡോ.സാജന്‍. സി. ജേക്കബ് , ഇവാഞ്ചലിസ്റ്റ് റോയ്‌സണ്‍ ഐ ചീരന്‍, പാസ്റ്റര്‍. സുരേഷ് എടക്കളത്തുര്‍ തുടങ്ങിയവര്‍ ഗാനാവതരണം നടത്തും. ലോകേ ഞാനെന്‍ ഓട്ടം തികച്ചു, വന്ദനമേ യേശു രക്ഷകനന്‍ നായകനേ, മല്‍പ്രിയനെ ഇദ്ധരയില്‍ നിന്നു നിന്‍ എന്നീ അനശ്വര ഗാനങ്ങളുടെ രചയിതാവാണ് പി.പി.മാത്യു. ഇവാഞ്ചലിസ്റ്റ് ജെയ്‌സണ്‍ ജോബിന്റെയും സിസ്റ്റര്‍ കെസിയ ജെയിംസിന്റെയും നേതൃത്യത്തിലുള്ള തൃശൂര്‍ ഫേവറേറ്റ് ഗോസ്പല്‍ മെലഡി ഗാന ശുശ്രൂഷക്ക് നേതൃത്വം നല്‍കും. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ അനില്‍ തിമോത്തി, പ്രയര്‍ കണ്‍വീനര്‍ പാസ്റ്റര്‍ റ്റി.പി ജോസ്, ക്വയര്‍ കണ്‍വീനര്‍ പാസ്റ്റര്‍ മനോജ്, സെക്രട്ടറി പാസ്റ്റര്‍: ജോണി.പി.ജെ എന്നിവര്‍ നേതൃത്വം നല്‍കും.

 

ADVERTISEMENT