ബിജെപി ഗുരുവായൂര്‍ നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വികസിത ഗുരുവായൂര്‍ സന്ദേശ പദയാത്ര സംഘടിപ്പിച്ചു. തൈക്കാട് പാലാ ബസാറില്‍ നിന്ന് ആരംഭിച്ച ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പടിഞ്ഞാറെ നടയില്‍ സമാപിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പാവറട്ടി മണ്ഡലം പ്രസിഡന്റ് എം.ആര്‍. വിശ്വന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ദയാനന്ദന്‍ മാമ്പുള്ളി, കൗണ്‍സിലര്‍മാരായ ശോഭ ഹരി നാരായണന്‍, ജ്യോതി രവീന്ദ്രനാഥ്, മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത്, കെ.ആര്‍. ബൈജു, രാജന്‍ തറയില്‍, ടി.വി വാസുദേവന്‍, സുജയന്‍ മാമ്പുള്ളി തുടങ്ങിയവര്‍ സംസാരിച്ചു.



