‘നിറക്കൂട്ട് 2025’ ചിത്രരചനാ മത്സരവും, ചിത്രപ്രദര്‍ശനവും ശ്രദ്ധേയമായി

പഴഞ്ഞി എംപറേഴ്സ് ക്ലബ്ബ് നടത്തിയ ചിത്രരചന മല്‍സരവും, ചിത്ര പ്രദര്‍ശനവും ശ്രദ്ധേയമായി. എല്‍.കെ.ജി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി നിറക്കൂട്ട് 2025 എന്ന പേരില്‍ പഴഞ്ഞി എം.ഡി കോളേജില്‍ വെച്ചു നടത്തിയ ചിത്രരചന മത്സരത്തില്‍ 150ലധികം കുട്ടികള്‍ പങ്കെടുത്തു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം സര്‍ട്ടിഫികറ്റുകള്‍ നല്‍കി. പ്രൈമറി, എല്‍പി, യുപി വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള ട്രോഫികളും, ക്യാഷ് പ്രൈസും പിന്നീട് വിതരണം ചെയ്യും. ചിത്രരചന മത്സരത്തോടനുബന്ധിച്ച് പ്രശസ്ത ചിത്രകലാകാരന്‍മ്മാരായ മോഹനന്‍ കാട്ടകാമ്പാലും, സണ്ണി കുന്നംകുളവും ചേര്‍ന്ന് നടത്തിയ ചിത്രപ്രദര്‍ശനവും ശ്രദ്ധേയമായി. ക്ലബ് പ്രസിഡണ്ട് ജിജോ ജോസ്, സെക്രട്ടറി രാജു, ട്രഷറര്‍ ഫ്രിക്‌സല്‍, വൈസ് പ്രസിഡണ്ട് റ്റീന ജസ്റ്റിന്‍ ചെറുവത്തൂര്‍, ജോയിന്റ് സെക്രട്ടറി ജിന്‍സി പ്രിന്‍സ് എന്നിവരും ക്ലബ്ബ് അംഗങ്ങളും നേതൃത്വം നല്‍കി.

ADVERTISEMENT