വര്‍ണാഭമായി പാലയൂര്‍ ഫെസ്റ്റ്

വര്‍ണാഭമായി പാലയൂര്‍ ഫെസ്റ്റ്. ആനകളും വിവിധ വാദ്യമേളങ്ങളും അകമ്പടിയോടെയുള്ള ഘോഷയാത്രയോടെയാണ് പാലയൂര്‍ ഫെസ്റ്റ് ആഘോഷിച്ചത്. യൂത്ത് ഓഫ് പാലയൂരിന്റെ എഴുന്നെള്ളിപ്പില്‍ പുതുപ്പള്ളി കേശവന്‍ തിടമ്പേറ്റി. വൈകീട്ട് 5.00 ന് ചാവക്കാട് സെന്ററില്‍ നിന്നും ആരംഭിച്ച എഴുന്നെള്ളിപ്പില്‍ ആനകള്‍, ബാന്‍ഡ് വാദ്യം, വിവിധ വാദ്യമേളങ്ങളും അണിനിരന്നു. ബ്രദേഴ്‌ന് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പാലുവായ് മഠം കപ്പേള പരിസരത്തു നിന്ന് തുടങ്ങിയ എഴുന്നെള്ളിപ്പിന് ആന, ബാന്‍ഡ് എന്നിവ അകമ്പടിയായി. മലാക്ക് ക്ലബിന്റെ നേതൃത്വത്തില്‍ ബാന്റ് വാദ്യത്തോടെ മുതുവട്ടൂര്‍ സെന്ററില്‍ നിന്ന് എഴുന്നെള്ളിപ്പ് ഉണ്ടായി.മൂന്ന് മേഖലകളില്‍ നിന്നുള്ള എഴുന്നെള്ളിപ്പുകള്‍ രാത്രി പാലയൂരില്‍ സമാപിച്ചു.വിബിന്‍ കെ. വിന്‍സന്റ്, ജെറിന്‍ ജോസ്, എന്‍.ജി മേജോ,ബിനില്‍ ജോസ്, ഹെല്‍വിന്‍ ജോര്‍ജ്, ജേക്കബ് ജോണ്‍സണ്‍, ഷെനില്‍ വിന്‍സന്റ്, ജ്യൂവല്‍ ജോണ്‍സണ്‍, ജോയല്‍ ജോയ്, പ്രിന്‍സ് പിയൂസ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT