സാന്ത്വന പരിചരണ പരിശീലന പരിപാടി സംഘടിപ്പിച്ചു

ചാവക്കാട് നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്തമായി സാന്ത്വന പരിചരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ചാവക്കാട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തിയ പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം അധ്യക്ഷത വഹിച്ചു. പ്രദീപ് കോഴിക്കോട്, രാജേഷ് എന്നിവര്‍ പരിശീലന ക്ലാസ്സ് നയിച്ചു. അമൃത മിത്ര പദ്ധതിയുടെ ഭാഗമായി വളണ്ടിയേഴ്‌സിനുള്ള യൂണിഫോം വിതരണ ഉദ്ഘാടനവും ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രണദേവ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ കെ എന്‍ ദീപ, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാംകുമാര്‍ , സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജീനാ രാജീവ് കൗണ്‍സിലര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT