പോര്‍ക്കുളം പഞ്ചായത്തില്‍ പാലിയേറ്റീവ് ദിനാചരണവും കുടുംബ സംഗമവും നടത്തി. പഞ്ചായത്തും കുടുബാരോഗ്യ കേന്ദ്രവും സംയുക്തമായി അരികെ എന്ന പേരില്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സി വില്യംസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പര്‍ പദ്മം വേണുഗോപാല്‍ മുഖ്യാതിഥിയായി. മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് പി.വി. ശോഭന പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിഷ ശശി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സിന്ധു ബാലന്‍, ശാരിക സുനില്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ പ്രേംരാജ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാലിയേറ്റീവ് രോഗികള്‍ക്കുള്ള കിറ്റ് വിതരണവും പാലിയേറ്റീവ് നഴ്‌സ് അജിതയെ ആദരിക്കലും ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാല്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് കലപരിപാടികളും ഉണ്ടായിരുന്നു.