പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തിലെ തിരുപിറവിയാഘോഷം ഭക്തിനിര്‍ഭരം

സീറോ മലബാർ സഭയുടെ ശ്രേഷ്ഠ ഇടയൻ  സീറോ മലബാർ സഭ തലവൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പാലയൂർ ദേവാലയത്തിൽ ഇടവക സമൂഹത്തിന്റെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. 11:30ന് ക്രിസ്തുമസ് തിരുകർമ്മങ്ങൾക്ക് ആരംഭം കുറിച്ചു. തിരുകർമ്മങ്ങൾക്ക് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യ കർമികത്വം വഹിച്ചു. ക്രിസ്തുമസ്സ്‌ ഒരിക്കലും അവസാനിക്കുന്ന തിരുനാളല്ല മറിച്ച്‌ ആവർത്തിക്കുന്ന സാധ്യതകളുടെ തിരുനാൾ ആണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ആർച്ച് പ്രീസ്റ്റ് ഫാദർ ഡേവിസ് കണ്ണമ്പുഴ , ഫാ ഡെറിൻ അരിമ്പൂർ, സെന്റ് ഫ്രാൻസിസ് ആശ്രമം ഇൻചാർജ് ഫാദർ ആന്റണി അരോധ, എന്നിവർ സഹകാർമികരായി. പാലയൂർ ഇടവകയിലെ യുവജന സംഘടനയായ കെ സി വൈ എം പാലയൂരിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ക്രിസ്തുമസ്സ്‌ ലാൻഡും കാണികൾക്കായി തുറന്നു നൽകി. തുടർന്ന് നോമ്പ് വീടൽ സ്നേഹവിരുന്നും ഉണ്ടായിരുന്നു. ക്രിസ്തുമസ് ആഘോഷങ്ങൾക്ക്  ട്രസ്റ്റിമാരായ ഫ്രാൻസിസ് ചിരിയം കണ്ടത്ത്, ചാക്കോ പുലിക്കോട്ടിൽ, ഹൈസൺ പി എ,പ്രോഗ്രാം കൺവീനർ കെ ജെ പോൾ,സെക്രട്ടറിമാരായ ബിനു താണിക്കൽ, ബിജു മുട്ടത്ത്, പി ആർ ഒ ജെഫിൻ ജോണി,വിവിധ ഭക്തസംഘടന ഭാരവാഹികൾ, കുടുംബ കൂട്ടായ്മ ഭാരവാഹികൾ, എന്നിവർ നേതൃത്വം നൽകി.
ADVERTISEMENT