രണ്ടര വയസ്സുകാരനെ കൊലപ്പെടുത്തി; മാതാപിതാക്കൾ ജീവനൊടുക്കി

കൊല്ലം താന്നിയിൽ രണ്ടരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി. താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് , ഭാര്യ സുലു എന്നിവരാണ് ആത്മഹത്യ ചെയ്തത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു. കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. മാതാപിതാക്കളെ അതേ മുറിക്ക് സമീപം തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. അജീഷിന് ചില ആരോ​ഗ്യ പ്രശ്നങ്ങളും, സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ADVERTISEMENT