‘കുട്ടികളെ കേള്‍ക്കാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തുക’; മുരളി പെരുനെല്ലി എം.എല്‍.എ

കുട്ടികളെ കേള്‍ക്കാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തുക എന്നതാണ് ഈ കാലഘട്ടത്തിലെ പേരന്റ്ങ്ങില്‍ പ്രധാനമെന്ന് മുരളി പെരുനെല്ലി എം.എല്‍.എ. രക്ഷാകര്‍ത്തൃത്വം സാമൂഹ്യ ഉത്തരവാദിത്വം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച പേരന്റിങ്ങ് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അഭിപ്രായങ്ങള്‍ക്ക് കൂടി പരിഗണന നല്‍കുന്നതിന് രക്ഷിതാക്കള്‍ തയ്യാറകണം. ആദ്യകാലങ്ങളില്‍ നിന്ന് വിഭിന്നമായി അഭിപ്രായങ്ങള്‍ പറയാന്‍ കുട്ടികള്‍ മുന്നോട്ട് വരുന്നു എന്നത് കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. കേച്ചേരി ഗവ. എല്‍.പി. സ്‌കൂളില്‍ നടന്ന ശില്പശാലയില്‍ ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി. ജോസ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലറ്റ് വിനു, പഞ്ചായത്തംഗങ്ങളായ നാന്‍സി ആന്റണി, കെ.ടി. ബാലകൃഷ്ണന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.സി. സെബാസ്റ്റ്യന്‍ മാസ്റ്റര്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹികളായ പി.കെ. രാജന്‍ മാസ്റ്റര്‍ കെ.എ. രവിചന്ദര്‍, ഡോ. ബ്രിനേഷ്, എം.കെ. സോമന്‍, വത്സന്‍ പാറന്നൂര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥ ഷീജ ജോസ്, സ്‌കൂള്‍ പ്രധാന അധ്യാപിക പി.ബി.സജിത എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT