ചാലിശ്ശേരി സെന്റ് ഔഗിന്‍സ് ഇടവകയില്‍ ഇടവക ദിനം ആഘോഷിച്ചു. സഭാ പരമാധ്യക്ഷന്‍ സിറില്‍ മാര്‍ ബസ് മെത്രാപ്പോലീത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് 2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, മദ്ബഹാ സംഘം, ഇടവക ഗായക സംഘം എന്നിവരെ മൊമെന്റോയും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. തുടര്‍ന്ന് ഉച്ചഭക്ഷണവും കലാപരിപാടികളും ഉണ്ടായിരുന്നു. വികാരി ഫാദര്‍ വര്‍ഗീസ് വാഴപ്പള്ളി, ഇടവക സെക്രട്ടറി രാജു. ട്രഷറര്‍ ബോബന്‍ സി പോള്‍, കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.