ഗുരുവായൂര്‍ ക്ഷേത്രോത്സവം; പള്ളി വേട്ടക്ക് കമ്മിറ്റി രൂപീകരിച്ചു

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള പ്രധാനചടങ്ങായ പള്ളി വേട്ടക്ക് കമ്മിറ്റി രൂപികരിച്ചു. ദേവസ്വം കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന കമ്മറ്റി രൂപീകരണയോഗം പള്ളി വേട്ട കമ്മിറ്റി ചെയര്‍മാനും ദേവസ്വം ഭരണ  സമിതിയഗവുമായ മനോജ് ബി നായര്‍ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം മാനേജര്‍ പി.കെ സുശീല,അനില്‍ കല്ലാറ്റ്, ഒ.പി. ഉണ്ണികൃഷ്ണന്‍, ടി. പി. നന്ദകുമാര്‍,മോഹനചിത്ര, എന്നിവര്‍ സംസാരിച്ചു. രവി കൃഷ്ണന്‍ ടി.പി ,കെ.എം. രവീന്ദ്രന്‍, , ജ ശ്രി, ബിജു ഷണ്‍മുഖന്‍ തുടങ്ങി 17 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.  ഉത്സവം 9-ാം ദിവസമായ മാര്‍ച്ച് 18 നാണ് പള്ളിവേട്ട.

ADVERTISEMENT