25.1 C
Kunnamkulam
Sunday, September 20, 2026
Home CCTV Desk മൂന്നാറില്‍ കോളേജ് വിനോദയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞു; മരണം മൂന്നായി

മൂന്നാറില്‍ കോളേജ് വിനോദയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞു; മരണം മൂന്നായി

199

മൂന്നാര്‍ മാട്ടുപെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്നായി. കന്യാകുമാരിയില്‍ നിന്നും വിനോദയാത്രക്കെത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. ആദിക, വേണിക, സുതന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. 40 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ്. ഗുരുതര പരിക്കേറ്റ 3 പേരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേര്‍ക്ക് നിസാര പരിക്കുകള്‍ ഉണ്ട്. കേരള രജിസ്‌ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കുണ്ടള ഡാം സന്ദര്‍ശിയ്ക്കാന്‍ പോകുന്നതിനിടെ ബസ് എക്കോ പോയിന്റിന് സമീപം വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ADVERTISEMENT
error: Content is protected !!