എളവള്ളി ഗ്രാമപഞ്ചായത്ത് തല പഠനോത്സവം വാക മാലതി യുപി സ്‌കൂളില്‍ നടന്നു. എളവള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി സി മോഹനന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഇ.ഒ.സോജന്‍ അധ്യക്ഷനായി. സ്‌കൂള്‍ പ്രധാന അധ്യാപിക കെ.പി. ഷീജ, അധ്യാപക പ്രതിനിധികളായ സ്മിത, മിനി, മദര്‍ പി ടി എ പ്രസിഡണ്ട് ബുഷറ ജമാല്‍ എന്നിവര്‍ സംസാരിച്ചു. പാഠ്യ-പാഠ്യേതര മേഖലകളിലുള്ള മികവുകള്‍ പഠനോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ വേദിയില്‍ അവതരിപ്പിച്ചു.