ദേശാഭിമാനി അക്ഷരമുറ്റം അറിവുത്സവം സ്‌കൂള്‍ തല മത്സരത്തിന്റെ ജില്ലാ തല ഉദ്ഘാടനം നടന്നു. എളവള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന ചടങ്ങ്, മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ യു സരിത അധ്യക്ഷയായി. സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം ടി വി ഹരിദാസന്‍, അക്ഷരമുറ്റം ജില്ലാ കോര്‍ഡിനേറ്റര്‍ ടോം പനയ്ക്കല്‍,മുല്ലശ്ശേരി ഉപ്ജില്ലാ സംഘാടക സമിതി ചെയര്‍മാന്‍ പി എ രമേശന്‍, ദേശാഭിമാനി യൂണിറ്റ് മാനേജര്‍ ആര്‍ പ്രസാദ്, കെ എസ് ടി എ ജില്ല സെക്രട്ടറി സാജന്‍ ഇഗ്‌നേഷ്യസ്, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സി എ വിജി, പ്രധാന അധ്യാപിക എന്‍ കെ സുധ, അക്ഷരമുറ്റം മുല്ലശ്ശേരി സബ്ജില്ല കണ്‍വീനര്‍ അബ്ബാസ് വീരാവുണ്ണി. എന്നിവര്‍ സംസാരിച്ചു.



