പാവറട്ടി തിരുനാള്‍ കൂടുതുറക്കല്‍ ഭക്തി സാന്ദ്രം

പാവറട്ടി തിരുന്നാള്‍ കൂടുതുറക്കല്‍ ഭക്തി സാന്ദ്രം. പാവറട്ടി വിശുദ്ധ യൗസേപിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ 149-ാം തിരുനാളിന്റെ ഏറ്റവും പ്രധാന ചടങ്ങായ കൂടുതുറക്കല്‍ ഭക്തിനിര്‍ഭരമായി. ശുശ്രൂഷകള്‍ക്ക് രാമനാഥപുരം രൂപത ബിഷപ്പ് മാര്‍. പോള്‍ ആലപ്പാട്ട് കാര്‍മ്മികനായി ശനിയാഴ്ച്ച വൈകിട്ട് 5.30ന് നടന്ന സമൂഹബലിക്ക് തീര്‍ത്ഥ കേന്ദ്രം റെക്ടര്‍ ഡോ. ഫാ. ആന്റണി ചെമ്പകശ്ശേരി മുഖ്യ കാര്‍മികനായി. ഇടവകാംഗങ്ങളായ വൈദികര്‍ സഹകാര്‍മ്മികരായി. പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഔസേപ്പിതാവിന്റെയും വിശുദ്ധ പത്രോസിന്റെയും തിരുസ്വരൂപങ്ങള്‍ ദേവാലയത്തിന്റെ മുഖമണ്ഡപത്തില്‍ എഴുന്നള്ളിച്ച് വെച്ചു. തുടര്‍ന്നാണ് തിരുനാളിന്റെ സവിശേഷ ചടങ്ങായ കൂടുതുറക്കല്‍ നടന്നത്. കുടുംബകൂട്ടായ്മകളില്‍ നിന്നുള്ള
വളയെഴുന്നള്ളിപ്പുകള്‍ രാത്രി ദേവാലയത്തിലെത്തി സമാപിച്ചു.

ADVERTISEMENT