തൃശൂര്‍ ജില്ലാ ഹോക്കി ലീഗ് മത്സരത്തില്‍ പഴഞ്ഞി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മികച്ച വിജയം. തൃശൂര്‍ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തിയ മത്സരത്തില്‍ ആണ്‍കുട്ടികളുടെ ജൂനിയര്‍ – സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, ആണ്‍കുട്ടികളുടെ ജൂനിയര്‍ ബി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അണ്‍കുട്ടികളുടെ സബ് ജൂനിയറില്‍ ആനന്ദപുരം എസ് കെ എച്ച് എസ് സ്‌കൂള്‍ രണ്ടാം സ്ഥാനം നേടി. 19 ടീമുകള്‍ പങ്കെടുത്ത മത്സരത്തിലാണ് പഴഞ്ഞി സ്‌ക്കൂള്‍ ഒന്നാം സ്ഥാനം നേടിയത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്‍ സാംബശിവന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വിജയികള്‍ക്ക് ട്രോഫികള്‍ നല്‍കി. ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാദര്‍ ജോയ് പീനിക്കാപ്പറമ്പില്‍, കായിക വിഭാഗം മേധാവി ഡോക്ടര്‍ ബിന്റു ടി കല്യാണ്‍ , ജില്ലാ ഹോക്കി അസോസിയേഷന്‍ സെക്രട്ടറി എബിനൈസര്‍ ജോസ്, ട്രഷറര്‍ അരുണ്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫികള്‍ വിതരണം ചെയ്തു.
content summary ; Pazanji GHS School wins Thrissur District Hockey League