പഴഞ്ഞി ഗവ.ഹൈസ്‌കൂളിലെ 2002-2003 എസ്.എസ്.എല്‍.സി. ബാച്ച് നേതൃത്വത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. 22 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന പുനസമാഗമം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് പഴയകാലത്തേക്കുള്ള തിരിച്ച് പോക്കായി. പി.ടി.എ. പ്രസിഡന്റ് സാബു അയ്‌നൂര്‍ ചടങ്ങില്‍ അധ്യക്ഷനായി. കൂട്ടാായ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ എ.കെ. അബ്ദുള്‍ലത്തീഫ് , സതീഷ് സി.ജി. , ഷെരീഫ് വി.കെ. മറ്റു അങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അധ്യാപകരെ ഫലകവും, ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. അധ്യാപകരായ സോമന്‍, സോഹന്‍ലാല്‍, സുകുമാരന്‍, ശകുന്തള, ഷൈലജ, മാലതി തുടങ്ങിയവര്‍ ആദരമേറ്റുവാങ്ങി. മറുപടി പ്രസംഗവും നടത്തി. എക്‌സിക്യൂട്ടീവ് പ്രോഗ്രാം കണ്‍ട്രോളര്‍ സുധീഷ് സി.യു. സ്വാഗതവും, എക്‌സിക്യൂട്ടീവ് അംഗം സജിത എം.കെ.നന്ദിയും പറഞ്ഞു.സ്‌കൂളിന്റെ പ്രവര്‍ത്തനഫണ്ടിലേക്ക് കൂട്ടായ്മയുടെ ചെറിയ ധനസഹായം അംഗങ്ങള്‍ ചേര്‍ന്ന് കൈമാറി.