പഴഞ്ഞി ചെറുതുരുത്തി തുപ്പേശ്വര മഹാദേവ ക്ഷേത്രത്തില്‍ സമൂഹ ഏകദിന രുദ്രയജ്ഞം നടത്തി

പഴഞ്ഞി ചെറുതുരുത്തി തുപ്പേശ്വര മഹാദേവ ക്ഷേത്രത്തില്‍ ആദ്യമായി സമൂഹ ഏകദിന രുദ്രയജ്ഞം നടത്തി. ഞായര്‍ രാവിലെ യജ്ഞശാലയില്‍ രുദ്ര പ്രതിഷ്ഠ നടത്തി. തുടര്‍ന്ന് പ്രധാന ആചാര്യന്‍ വിനു മഹോദയയുടെ നേതൃത്വത്തില്‍ യാഗകുണ്ഡത്തില്‍ അഗ്‌നി പകര്‍ന്നു. ഇതോടൊപ്പം മറ്റു 10 യാഗകുണ്ഡങ്ങളിലും മറ്റുആചാര്യന്‍മാര്‍ തീ പകര്‍ന്നു. തുടര്‍ന്ന് ശ്രീരുദ്രാര്‍ച്ചന, ശ്രീരുദ്രാഭിഷേകം, ശ്രീരുദ്ര ധാര, ഹോമദ്രവ്യ സമര്‍പ്പണം, തട്ടം സമര്‍പ്പണം എന്നിവയുണ്ടായി. തുപ്പേശ്വര മഹാദേവന് വിശേഷാല്‍ പൂജ, യജ്ഞ കലശാഭിഷേകം, അമൃത ഭോജനം എന്നിവയോടെയാണ് സമൂഹ ഏകദിന രുദ്രയജ്ഞം സമാപിച്ചത്.

ADVERTISEMENT