പഴഞ്ഞി അങ്ങാടി കൂട്ടായ്മ എജുക്കേഷന്‍ എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ അമ്പതോളം വിദ്യാര്‍ഥികളെ മെമെന്റോ നല്കി അനുമോദിച്ചു. എജുക്കേഷന്‍ എക്സലന്‍സ് 2025 എന്ന പേരില്‍ പഴഞ്ഞി പോള്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന ചടങ്ങ്, കാട്ടകമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ . എസ് രേഷ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ജസ്റ്റിന് പോള്‍ ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ ഗാന രചയിതാവ് ബി. കെ ഹരി നാരായണന് മുഖ്യ അതിഥിയായി. മുന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി വി ലിജി കരിയര്‍ ഗൈഡന്‍സ് ക്ലാസ് എടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബബിത ഫിലോ, പഴഞ്ഞി അങ്ങാടി കൂട്ടായ്മ ഭാരവാഹികളായ വില്യംസ് ഉതുപ്പ്, ബിനോയ് ടി മാത്യു, ജോണ്‍ ജോസ്, മിനി ഐപ്പ് , എല്‍ദോ ചീരന്‍ എന്നിവര്‍ സംസാരിച്ചു. അനുമോദന സദസ്സിന് കൂട്ടായ്മ അംഗങ്ങള്‍ നേതൃത്വം നല്കി.
Home Bureaus Perumpilavu പഴഞ്ഞി അങ്ങാടി കൂട്ടായ്മ എജുക്കേഷന്‍ എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു