ചെമ്പൈ സംഗീതോത്സവം സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സമാദരണ സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം സുവര്‍ണ്ണ ജൂബിലിയുടെ നിറവിലെത്തിയതിന്റെ സന്തോഷം പങ്കിട്ട് തിരുവെങ്കിടം പാനയോഗത്തിന്റെ ആഭിമുഖ്യത്തില്‍ സമാദരണ സദസ്സ് സംഘടിപ്പിച്ചു. ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പാനയോഗം പ്രസിഡണ്ട് ശശി വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു. ചെമ്പൈ സംഗീതോത്സവത്തില്‍ കഴിഞ്ഞ അമ്പത് വര്‍ഷവും നിറ സാന്നിദ്ധ്യമായ വയലിന്‍ കുലപതി തിരുവിഴ ശിവാനന്ദന്‍, മണികണ്ഠന്‍ ഗുരുവായൂര്‍, ദേവസ്വത്തിന്റെ ശ്രീമാനവേദ പുരസ്‌കാരം നേടിയ രാജു കലാനിലയം എന്നിവരെ ആദരിച്ചു.

 

ADVERTISEMENT