തലക്കോട്ടുകര ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

തലക്കോട്ടുക്കര ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ കേരളീയ സമൂഹവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വായനശാലയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം കുന്നംകുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കെ. രാജഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് പി. മാധവന്‍ അധ്യക്ഷനായി. കുന്നംകുളം പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ട് സി.എഫ്. ബെന്നി വിഷയാവതരണം നടത്തി. മാധ്യമപ്രവര്‍ത്തകരായ ജോസ് മാളിയേക്കല്‍, പോള്‍ വാഴപ്പിള്ളി എന്നിവര്‍ വിഷയത്തില്‍ സംസാരിച്ചു. വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ വായന ശാല അംഗങ്ങളും നാട്ടുക്കാരും പങ്കെടുത്തു.
വായന ശാല സെക്രട്ടറി സി.കെ. മുരളി, എക്‌സിക്യൂട്ടീവ് അംഗം കെ.വി. വില്യംസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT