24.2 C
Kunnamkulam
Friday, August 7, 2026
Home Bureaus Kechery നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നട യാത്രികന് പരിക്ക്

നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നട യാത്രികന് പരിക്ക്

57

കിഴക്കാളൂര്‍ കത്തോലിക്ക പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നട യാത്രികന് പരിക്കേറ്റു. അറങ്ങാശ്ശേരി വീട്ടില്‍ വറീത് മകന്‍ ജേക്കബ്ബി(63)നാണ് പരിക്കേറ്റത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കിഴക്കാളൂര്‍ ദേവാലയത്തില്‍ ഞായറാഴ്ച്ച തിരുന്നാള്‍ ആഘോഷം നടക്കുകയായിരുന്നു. പള്ളി പരിസരത്ത് റോഡിനോട് ചേര്‍ന്ന് താല്‍ക്കാലിക കച്ചവട കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. ദേവാലയത്തിന് സമീപത്ത് വെച്ച് കാര്‍ നിയന്ത്രണം വിട്ട് കാല്‍നട യാത്രികന്റെ ദേഹത്ത് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജേക്കബ്ബിനെ ആക്ട്‌സ് കേച്ചേരി ബ്രാഞ്ച് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!