എരുമപ്പെട്ടി കരിയന്നൂരില്‍ സ്‌കൂട്ടറിടിച്ച് വഴിയാത്രക്കാരന് പരുക്കേറ്റു. പെരുമ്പിലാവ് ആല്‍ത്തറ തേരാമംഗലത്ത് 80 വയസുള്ള മുഹമ്മദിനാണ് പരിക്ക് പറ്റിയത്. വെള്ളറക്കാട് കുഞ്ഞിപ്പാപ്പ ജാറംപള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. പള്ളിയില്‍ നടക്കുന്ന മദ്‌റസ കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു. പരിക്കേറ്റ മുഹമ്മദിനെ വെള്ളറക്കാട് എസ്.കെ.എസ്.എസ്.എഫ് സഹചാരി ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.