അകലാട് ഖലീഫ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പെന്‍ഷന്‍ വിതരണം നടന്നു

പുന്നയൂര്‍ അകലാട് ഖലീഫ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന പെന്‍ഷന്‍ വിതരണം നടന്നു. ഖലീഫ ട്രസ്റ്റ് അങ്കണത്തില്‍ നടത്തിയ ചടങ്ങ് ലേഡീസ് വിംഗ് ഗള്‍ഫ് പ്രതിനിധി ഷാജിത യൂസഫ് ഉദ്ഘാടനം ചെയ്തു. ഷെഹീറ അയ്യൂബിന്റെ അധ്യക്ഷതയില്‍ ഹസീന ഫൈസല്‍ സ്വാഗതവും റസീന ഉസ്മാന്‍ നന്ദിയും പറഞ്ഞു. 120 പേര്‍ക്ക് ചടങ്ങില്‍ പെന്‍ഷന്‍ വിതരണം ചെയ്തു. ഖലീഫ വനിത വിങ്ങിന്റെ നേതൃത്വത്തിലാണ് മാസാന്തര പെന്‍ഷന്‍ വിതരണം നടത്തുന്നത്. ലേഡീസ് ഫണ്ട് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

 

ADVERTISEMENT