ചിറമനേങ്ങാട് സുവിതം ഫൗണ്ടേഷന്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പെന്‍ഷന്‍ വിതരണം നടത്തി. ചിറമനേങ്ങാട് വായനശാലയില്‍ വെച്ച് നടത്തിയ പെന്‍ഷന്‍ വിതരണത്തിന് സുവിതം ഫൗണ്ടേഷന്‍ പ്രസിഡന്റ് മുരളി പാതിരിക്കാട്ട്, സെക്രട്ടറി താഴത്തുപുരക്കല്‍ ഗോപി, ട്രഷറര്‍ ഷാജി വലിയറ, ഭാരവാഹികളായ കെ.കെ. ഷാജന്‍, സുഭാഷ് കോഴിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വര്‍ഷങ്ങളായി നടത്തി വരുന്ന ഈ പ്രവര്‍ത്തനം വിപുലമായ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.