കേച്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുരുപവനപുരം സാമൂഹ്യ സുരക്ഷ ട്രസ്റ്റിന്റെ പെന്‍ഷന്‍ പദ്ധതിയായ സ്പര്‍ശത്തില്‍ നിന്നും കാട്ടകാമ്പല്‍ സ്വദേശി എഴുത്തുപുരക്കല്‍ സുനിലിന് ആദ്യ മാസത്തെ പെന്‍ഷന്‍ തുക കൈമാറി. ചടങ്ങില്‍ ജി എസ് എസ് കുന്നംകുളം താലൂക്ക് കോ ഓഡിനേറ്റര്‍ ഷാനിജ സുധീര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി പ്രദീപിന്റെ സാന്നിധ്യത്തില്‍ ഗുരു പവനപുരം സാമൂഹ്യ സുരക്ഷ ട്രസ്റ്റ് അംഗം അരവിന്ദാക്ഷന്‍ പെന്‍ഷന്‍ തുക സുനിലിന് കൈമാറി, ട്രസ്റ്റ് ചെയര്‍മാന്‍ എം. ബിജേഷ്, ട്രഷറര്‍ പി. മുകേഷ് എന്നിവര്‍ സംസാരിച്ചു , ബാലഗോകുലം താലൂക്ക് സമിതി അംഗം കെ.അനില്‍, ജി എസ് എസ് ബ്ലോക്ക് കോ ഓഡിനേറ്റര്‍ അജിത സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. രമിത ബിജു, നിമിത മനോജ് എന്നിവര്‍ സംസാരിച്ചു.