സാങ്കേതിക അനുമതി ലഭിച്ചതോടെ കടവല്ലൂര്‍ പഞ്ചായത്ത് മൈതാനത്തിന്റെ പാതിവഴിയില്‍ നിലച്ച നവീകരണത്തിനു വീണ്ടും തുടക്കമാകും. ഒരു കോടി രൂപയുടെ പദ്ധതിക്കുള്ള ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി. പഞ്ചായത്തില്‍ ഒരു കളിക്കളം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്‍ഡോര്‍ സ്റ്റേഡിയമാക്കാന്‍ കായിക വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് കടവല്ലൂര്‍ പഞ്ചായത്തിലെ ഏക പൊതു മൈതാനം നവീകരണത്തിന്റെ പാതയില്‍ എത്തിയത്.